ഹുവായ്ക്ക് വലിയ തിരിച്ചടിയായി കമ്പനിയായുമുള്ള ബിസിനസ്സ് സസ്പെൻഡ് ചെയ്യുകയും ചൈനീസ് ടെക് ഭീമനായ ഹുവാവെയുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദു ചെയ്യുകയും ചെയ്തു .ഇതേ തുടർന്ന് ഹാർഡ്വെയർ,സോഫ്റ്റ്വെയർ, ടെക്നിക്കൽ സർവീസുകൾ തുടങ്ങിയവ കൈമാറ്റം ചെയ്യുന്നത് ഗൂഗിൾ അവസാനിപ്പിച്ചേക്കും . റോയിട്ടേഴ്സിന്റെ ഒരു റിപ്പോർട്ട് പ്രകാരം, ഈ നീക്കം ഹുവാവേ ഫോണുകളിലെ ഭാവി അപ്ഡേറ്റുകളെ ബാധിക്കും.കനാലിസിസിന്റെ റിസർച്ച് പ്രകാരം ഹുവാവെ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ നിർമാതാക്കളാണ്.
ഹുവാവെ യെ യു. എസ് ഗവണ്മെന്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്തതാണ് ഇതിനു കാരണം.അതായത് യു.എസ് കമ്പനികൾക്ക് ഗവണ്മന്റിൽ നിന്നും വ്യക്തമായ അംഗീകാരം ഇല്ലാതെ ചൈനീസ് ടെലികോം കമ്പനികളുമായി ബിസിനസ്സ് ചെയ്യാൻ സാധിക്കില്ല .ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം .
ലോകമെമ്പാടും ആൻഡ്രോയിഡ് വികസിപ്പിക്കുന്നതിനു വളരെ അധികം സംഭാവനകൾ നൽകിയതായി ഹുവാവെ പറഞ്ഞു.അതോടൊപ്പം നിലവിലെ ഉപഭോകതാക്കൾക്ക് എല്ലാ വിധ സെക്യൂരിറ്റി അപ്ഡേറ്റുകൾ നൽകുമെന്നും എല്ലാ വിധ സെയിൽസ് സർവീസ് സേവനങ്ങൾ തുടരുമെന്നും കമ്പനി അറിയിച്ചു.
എന്തൊക്കെ ആയാലും ഗൂഗിൾ ലൈസൻസ് റദ്ദ് ചെയ്തത് ഹുവാവെക്ക് മുന്നിൽ ഇനിയെന്ത് എന്ന വലിയ ചോദ്യം ഉയർത്തുന്നുണ്ട്.
ഇനി എന്റെ ഹുവാവെ ഫോണിൽ ആൻഡ്രോയിഡ് ഉപയോഗിക്കാൻ കഴിയില്ലേ..?
കഴിയും . എന്നാൽ പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കില്ല.അതോടൊപ്പം ഗൂഗിളിൽ നിന്നുള്ള സാങ്കേതിക സഹായങ്ങൾ നിൽക്കുകയും പ്ളേ സ്റ്റോർ ,മാപ്പ് , യൂട്യൂബ് ഉൾപ്പെടെ ഗോഗിൽ പ്ളേ സർവീസുകളെല്ലാം ഹുവാവെ ഫോണിൽ നിന്നും വൈകാതെ അപ്രത്യക്ഷമാക്കമെന്നാണ് റിപ്പോർട്ട് .
ഗൂഗിളിന്റെ ഈ നീക്കം ഹുവാവെയെ എങ്ങനെയെല്ലാം ബാധിക്കും ?
സാംസങ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ നിർമാതാക്കളാണ് ഹുവാവെ. അവർ ഈയിടെ പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് മോഡൽ P30 വലിയ റേറ്റിംഗുമായി മുന്നിട്ട് നില്ക്കുകയാണു .അതൊപ്പം അവരുടെ സബ് – ബ്രാൻഡായ ഹോണർ ലണ്ടനിൽ വെച്ച നടക്കുന്ന ചടങ്ങിൽ Honor 20 സീരിസ് അവതരിപ്പിക്കാനിരിക്കെയാണ് ഈ സസ്പെൻഷൻ.
ഇനിയെന്ത് …?
സ്ഥിതീകരിക്കാത്ത ഏറ്റവും പുതുയ റിപ്പോർട് അനുസരിച്ച് ഹുവാവെ സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാൻ പോകുകകയാണ്.
Hongmeng OS എന്നായിരിക്കും ഇതിന്റെ പേര് എന്ന ഹുവാവെ സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നു.
























