നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണ് എങ്ങനെയാണ് സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറിക്കാരുടെ ലാഭം എന്നുള്ളത്. ഓർഡർ ചെയ്ത് മിനുറ്റുകൾക്കകം അവർ ഫുഡ് എത്തിച്ച് തരുന്നുണ്ട്.അവർക്കും ഫുഡ് നൽകുന്നത് നമ്മുടെ സാധാരണ ഹോട്ടലുകാർ തന്നെയാണ്. റെസ്റോറന്റുകളിൽ നിന്ന് കിട്ടുന്ന കമ്മീഷൻ മാത്രമല്ല അവരുടെ വരുമാനം. സ്വിഗ്ഗി പോലുള്ള ഓൺലൈൻ സർവീസുകൾക്ക് ഇവിടെ നിന്നെല്ലാം വരുമാനം ലഭിക്കുന്നുണ്ട് എന്ന് നോക്കാം

1 . റെസ്റ്റോറന്റുകളിൽ നിന്നുളള കമ്മീഷൻ
എല്ലാ ഓര്ഡറുകളിലും സ്വിഗ്ഗിക്ക് 15 മുതൽ 20 ശതമാനം വരെ കമ്മീഷൻ ലഭിക്കുന്നുണ്ട് .ചിലപ്പോൾ അതിൽ മാറ്റങ്ങൾ വന്നേക്കാം .സ്വിഗ്ഗിക്ക് മാത്രമായി ഫുഡ് നൽകുന്ന റസ്റ്റോറന്റുകൾ ആണെങ്കിൽ അവർ 1 മുതൽ 3 ശതമാനം വരെ ഡിസ്‌കൗണ്ടും നൽകും .

2 .ഇപ്പോൾ സ്വിഗ്ഗിക്ക് സ്വന്തമായി റസ്റ്റോറന്റുകൾ ആരംഭിച്ചിട്ടുണ്ട്
സ്വന്തം ലാഭം വർധിപ്പിക്കാൻ വേണ്ടി സ്വിഗ്ഗി ഇപ്പോൾ സ്വന്തമായി തന്നെ റസ്റ്റോറന്റുകൾ ആരംഭിച്ചിട്ടുണ്ട്.മികച്ചതും വേഗതയേറിയതുമായ സർവീസുകൾ നൽകാനും അത് കൊണ്ട് സാധിക്കും

3 .പരസ്യത്തിലൂടെയുള്ള വരുമാനം
റെസ്റ്റോറന്റുകളുടെ പരസ്യം സ്വിഗ്ഗിയുടെ ആപ്പ്ലിക്കേഷനിൽ പ്രദര്ശിപ്പിക്കുന്നതിലൂടെ നല്ല ഒരു വരുമാനം സ്വിഗ്ഗിക്ക് ലഭിക്കുന്നുണ്ട്. ടൈം മാഗസിന്റെ കണക്കനുസരിച്ച് 2020 ഓടെ സ്വിഗ്ഗിയുടെ 25 ശതമാനം വരുമാനവും ആഡ്‌സിലൂടെ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്

4 സ്വിഗ്ഗി മെമ്പർഷിപ്പ് പ്രോഗ്രാം
സ്വിഗ്ഗി മെമ്പർഷിപ്പ് എടുത്തവർക്ക് പരിധിയില്ലാത്ത ഫ്രീ ഡെലിവറി നൽകുന്നുണ്ട്, കൂടാതെ 99 രൂപക്ക് മുകളിലുള്ള ഏത് ഓർഡറിനും ഡിമാന്റ് വർധിക്കുന്ന ടൈമിലും മഴക്കാലത്തും ഫ്രീ സർവീസ് ലഭിക്കുകയും ചെയ്യും .
ഒരു മാസത്തിനു 49 രൂപയും 3 മാസത്തിനു 129 രൂപയും ആണ് മെമ്പർഷിപ്പ് ഫീസ്.

5.ESCROW വഴിയുള്ള പലിശ വരുമാനം
Escrow എന്നത് ഒരു തേർഡ് പാർട്ടി അക്കൗണ്ട് ആണ്. നമ്മൾ നൽകുന്ന പണം 7 ദിവസം ഈ അക്കൗണ്ടിൽ കിടക്കുകയും അതിന് ശേഷം അതാത് റെസ്റ്റോറന്റുകൾക്ക് നൽകുകയും ചെയ്യുന്നു. ഇത് വഴി ആ 7 ദിവസത്തെ പലിശ സ്വിഗ്ഗിക്ക് ലഭിക്കുകയും ചെയ്യുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here