അനുദിനം പുതിയ ഫീച്ചറുകൾ കൊണ്ട് വാട്സാപ്പിന്റെ ഏറ്റവും വിജയകരമായ ഫീച്ചറാണ് സ്റ്റാറ്റസുകൾ . മറ്റൊരാളുടെ വാട്സ്ആപ് സ്റ്റാറ്റസ് കാണുക എന്നത് ഇപ്പോൾ എല്ലാരുടെയും ശീലമാണ് വെറുതെ ഇരിക്കുമ്പോഴെങ്കിലും ഫോണെടുത്ത് സ്റ്റാറ്റസുകൾ കാണുക എന്നത് നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്.സ്റ്റാറ്റസുകൾ നോക്കാൻ വേണ്ടി മാത്രം വാട്സ്ആപ് തുറക്കുന്നവരും ഉണ്ട്.മറ്റൊരാളുടെ സ്റ്റാറ്റസ് കാണുമ്പോൾ അത് എനിക്കും വെച്ചാൽ കൊള്ളാം എന്ന് നമുക്ക് തോന്നാറുണ്ട്. അപ്പോൾ നമ്മൾ അത് അയാളോട് സെൻറ് ചെയ്യാൻ ആവിശ്യപ്പെടുകയാണ് പതിവ്.അവരോട് ചോദിക്കാതെ തന്നെ അത് നമുക്ക് ലഭിക്കാനും ഏറെ വഴികളുണ്ട്.
മറ്റൊരാളുടെ വസ്റ്റാപ്പ് സ്റ്റാറ്റസ് MX Player ഉപയോഗിച്ച് എങ്ങനെ നമുക്കും സെറ്റ് ചെയ്യാം ?
എന്നാലും അവരോട് ചോദിച്ചാൽ അവർക്ക് അത് എടുത്ത് അയച്ച് തരാനുളള മടിയുണ്ടാകും കാരണം ആ ഫയൽ തപ്പി പിടിച്ച് കൊടുക്കാനുളള പ്രയാസമാണ്.എന്നാൽ വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ നമ്മൾ വെക്കുന്ന സ്റ്റാറ്റസുകൾ സ്റ്റാറ്റസ് സെക്ഷനിൽ തന്നെ മറ്റൊരാൾക്ക് ഷെയർ ചെയ്യാനാകും.അതോടൊപ്പം തന്നെ നമ്മുടെ സ്റ്റാറ്റസുകൾ ഫെയ്സ്ബുക്കിലേക്ക് ഷെയർ ചെയ്യാനും സാധിക്കും. ഇതിനായി സ്റ്റാറ്റസ് സെക്ഷനിൽ പോയി നമ്മൾ വെച്ച സ്റ്റാറ്റസിന് നേരെ കാണുന്ന മൂന്ന് ഡോട്സിൽ ക്ലിക്ക് ചെയ്താൽ ഓപ്ഷനുകൾ വരും അതിൽ ഫോർവേഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ നമുക്ക് ആ സ്റ്റാറ്റസ് മറ്റൊരാൾക്ക് ഷെയർ ചെയ്യാനാകും
























