കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ടെക് മേഖലയിലെ പ്രധാന ചർച്ചാ വിഷയമാണ് ജിയോ. വമ്പൻ ഓഫറുകൾ നൽകി കുറഞ്ഞ സമയം കൊണ്ട് കോടിക്കണക്കിന് വരിക്കാരെ സ്വന്തമാക്കിയ ജിയോ ക്ക് വമ്പൻ തിരിച്ചടിയാണ് ട്രായി നൽകിയത് .ഇന്റർകണക്ട് യൂസേജ് ചാർജ്ജ് എന്ന പേരിൽ മറ്റു നെറ്റ് വർക്കുകളിലേക്ക് വിളിക്കുമ്പോൾ മിനിറ്റിനു 6 പൈസ നിരക്കിൽ ഈടാക്കാനാണ് ജിയോ തീരുമാനിച്ചിരിക്കുന്നത് .എന്നാൽ ഈ ചാർജ്ജ് മുൻപും ഉണ്ടായിരുന്നു എന്നും അത് ഇത് വരെ ജിയോ ആണ് നൽകിയിരുന്നത് എന്നുമാണ് കമ്പനി പറയുന്നത് .ട്രായി ഐ യു സി ചാർജ് വൈകാതെ തന്നെ ഒഴിവാക്കും എന്നും ജിയോ അവകാശപ്പെടുന്നു .
എന്നാൽ അംബാനിക്ക് യഥാർത്ഥ തിരിച്ചടി വരാനിരിക്കുന്നതെ ഒള്ളു എന്നാണ് കേരത്തിൽ നിന്നുള്ള വാർത്ത. അതായത് സർക്കാറും കെ എസ് ഇ ബിയും ചേർന്നാണ് അംബാനിക്ക് എട്ടിന്റെ പണി കൊടുക്കാനിരിക്കുന്നത്.സർക്കാരും ഒപ്റ്റിക്കൽ ഫൈബർ രംഗത്തേക്ക് വരുന്നു. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റര്നെറ് എന്നതാണ് ഈ പദ്ധതിയുടെ ലഷ്യം .കേരള ഒപ്റ്റിക് ഫൈബർ നെറ്റ്വർക്ക് (K -FON ) എന്ന് പേരിട്ടുള്ള ഈ പദ്ധതി നവംവബറോട് കൂടി നിലവിൽ വരും എന്നാണ് പറയപ്പെടുന്നത് .അത് മാത്രമല്ല അതോടൊപ്പം കേബിൾ ടി.വി കണക്ഷനും നൽകുന്നുണ്ട് .ഈ പദ്ധതിയിൽ ഇന്റർനെറ്റും കേബിൾ കണക്ഷനും എത്തിക്കുന്നതിന് കെ എസ് ഇ ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ സജ്ജമാണ്. 48 ലക്ഷം ഇലക്ട്രിക് പോസ്റ്റുകളിലൂടെ ഏകദേശം 3 കോടി ജനങ്ങൾക്ക് കണക്ഷൻ ലഭ്യമാക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .
ദക്ഷിണകൊറിയ നിന്നാണ് ഇതിൻറെ ഉപകരണങ്ങളും കേബിളുകളും ഇറക്കുമതി ചെയ്യുന്നത് അതായത് ഗുണമേന്മയിൽ ഒട്ടും കുറവുണ്ടാകില്ലെന്ന് ഉറപ്പിക്കാം.നവംബർ ഒന്നിന് ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടം ആരംഭിക്കും. കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് സർവീസ് ലഭ്യമാകും എന്ന തന്നെ കരുതാം


























