വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം നമുക്ക് വളരെ പരിചിതമാണ്.മൈക്രോസോഫ്റ്റിന്റെ ഏറ്റവും വിജയകരമായ ഒരു സംരഭം തന്നെയായിരുന്നു വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇപ്പോൾ ഉപയോഗിക്കുന്നത് ഏറ്റവും ലേറ്റസ്റ്റ് വേർഷൻ വിൻഡോസ് 10 ആണ്. എന്നാൽ ഇപ്പോഴും പല കാരണങ്ങൾ കൊണ്ടും വിൻഡോസ് 7 ഉപയോഗിക്കുന്നവർ ഉണ്ട് , അത്രയും നല്ല ഒരു വേര്ഷനായിരുന്നു വിൻഡോസ് 7 .അതിനു ശേഷം വിൻഡോസ് 8 വന്നെങ്കിലും അത് അത്ര വിജയകരമായിരുന്നില്ല. മാർക്കറ്റിൽ എത്തി 10 വര്ഷം കഴിഞ്ഞിട്ടും വിൻഡോസ് 7 ന്റെ ഉപയോഗത്തിന് കുറവൊന്നുമില്ല .എന്നാൽ വിൻഡോസ് 7 പ്രേമികൾക്ക് ദുഖകരമായ വാർത്തയാണ് ഇപ്പോൾ മൈക്രോസോഫ്ട് പുറത്തു വിട്ടിരിക്കുന്നത് .

2014 ജനുവരി 14 ഓട് കൂടെ വിൻഡോസ് 7 ന്റെ എല്ലാ വിധ സപ്പോർട്ടുകളും മൈക്രോസോഫ്ട് അവസാനിപ്പിക്കാനിരിക്കുകയാണ്.

സപ്പോർട്ട് അവസാനിപ്പിക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

എന്താണ് സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവെറിക്കാരുടെ ലാഭം ?

വിൻഡോസ് 7 സപ്പോർട്ട് മൈക്രോസോഫ്റ്റ് പിൻവലിക്കുമ്പോൾ വിൻഡോസ് 7 നമ്മുക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നല്ല, മറിച്ച് എല്ലാ വിധ സെക്യൂരിറ്റി അപ്‌ഡേറ്റുകളും നിർത്തുന്നു എന്നാണ്. 2020 ജനുവരി 14 നു ശേഷം പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കില്ല എന്നർത്ഥം.സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കാതെ വിൻഡോസ് 7 ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.കാരണം അത് വൈറസുകളും മാൽവെയറുകളും എളുപ്പത്തിൽ കംപ്യൂട്ടറിൽ കടന്ന് കയറാൻ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കാത്ത സിസ്റ്റത്തിൽ ഏത് ആന്റി വൈറസ് പ്രോഗ്രാം ചെയ്തിട്ടും കാര്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here