ആൻഡ്രോയിഡ് ഗൂഗിൾ ക്രോമിൽ ഇനി ഡാർക്ക് മോഡ് ലഭിക്കും

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു ഇൻബിൽഡ്‌ ആപ്ലിക്കേഷനാണ് ഗൂഗിൾ ക്രോം.ഉപയോക്താക്കൾ ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു അപ്‌ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഗൂഗിളിന്റെ സ്വന്തം പ്രൊഡക്ടായ ക്രോമിൽ ഇപ്പോൾ ഡാർക്ക് മോഡും ലഭ്യമായിരിക്കുകയാണ്.

ഗൂഗിൾ ക്രോമിൽ എങ്ങനെ ഡാർക്ക് മോഡ് എനേബിൾ ചെയ്യാം എന്നു നോക്കാം

ആദ്യം ഗൂഗിൾ ക്രോം ഏറ്റവും പുതിയ വേര്ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. അതായത് ഡാർക്ക് മോഡ് ലഭ്യകുന്ന വേർഷൻ Chrome 74 .0 .3729 .112 എന്ന വേര്ഷനിലേക്ക് .
അപ്‌ഡേറ്റ് കംപ്ലീറ്റ് ആയ ശേഷം രണ്ട് മാർഗത്തിലൂടെ ഡാർക്ക് മോഡ് എനേബിൾ ചെയ്യാം .

ഒന്ന് : ഡയറക്ട് സെറ്റിങ്സിൽ പോയി അതായത് ബ്രൗസറിന്റെ വലത് വശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്സിൽ ക്ലിക്ക് ചെയ്‌താൽ വരുന്ന ലിസ്റ്റിൽ നിന്നും സെറ്റിംഗ്സ് സെലക്ട് ചെയ്ത് ഡാർക്ക് മോഡ് എനേബിൾ ചെയ്യാം

രണ്ട് : URL ബോക്സിൽ Chrome:// flags എന്ന സെർച്ച് ചെയ്യുക അപ്പോൾ കാണുന്ന സ്‌ക്രീനിൽ നിന്നും Android Chrome UI Dark Mode എനേബിൾ ചെയുക.

LEAVE A REPLY

Please enter your comment!
Please enter your name here