സാമൂഹ്യ മാധ്യമങ്ങളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ പ്രചാരം നേടിയ ചെനീസ് ആസ്ഥാനമായ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനാണ് ടിക് ടോക്.യാതൊരു വിധ നിയന്ത്രങ്ങളും ഇല്ലാതിരുന്ന ടിക് ടോകിന് ഈയിടെ നിയന്ത്രങ്ങൾ കൊണ്ട് വന്നിരുന്നു
ടിക് ടോക്കിന്‍റെ പ്രവർത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടർന്ന് രാജ്യമാകെ ടിക് ടോക് തടയാൻ ഗൂഗിളിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.ഇതേ തുടർന്ന് പ്ളേ സ്റ്റോറിൽ നിന്നും,ആപ് സ്റ്റോറിൽ നിന്നും ടിക് ടോകിനെ നീക്കം ചെയ്തു.

ചൈനയിലെ ബൈറ്റഡൻസ്‌ ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്.വളരെ വലിയ ഒരു പ്രഖ്യാപനം നടത്തനിരിക്കെയാണ് ഈ നിരോധനം.ടിക് ടോക്കിനെ യൂട്യൂബ് പോലെ ഒരു Creaters Hub ആക്കി മാറ്റുന്നു എന്നായിരുന്നു ആ പ്രഖ്യാപനം .അതായത് യൂട്യൂബ് പോലെ ഇനി ടിക് ടോകിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കും പണം സമ്പാദിക്കാമായിരുന്നു.എന്നാൽ അതിനിടെയാണ് ഈ നിരോധനം .

വളരെ ചുരുങ്ങിയ കാലം കൊണ്ട് യുവ ജനതയെ കയ്യിലെടുത്ത മറ്റൊരു ആപ്ലിക്കേഷൻ ഉണ്ടായിട്ടില്ല എന്ന തന്നെ പറയാം.പക്ഷെ ലൈക്കിനു വേണ്ടി ഒഴുക്കുള്ള പുഴയിൽ ചാടിയ സംഭവങ്ങൾ പോലുള്ളവ ടിക് ടോക്കിനെ ചിലരിലെങ്കിലും എതിർപ്പിനിടയാക്കിയിരുന്നു .ടിക് ടോക് അശ്ലീലതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കുട്ടികളെ വഴി തെറ്റിപ്പിക്കുന്നു ,തുടങ്ങിയ കാരണങ്ങളാണ് കോടതി കണ്ടെത്തിയത്
എന്നാൽ നിലവിലെ ഉപഭോക്താക്കളെ ഒരിക്കലും ഇത് ബാധിക്കില്ലെന്നും അവർക്ക് ഇപ്പോഴും വീഡിയോ അപ്ലോഡ് ചെയ്യാമെന്നും ടിക് ടോക് അറിയിച്ചിട്ടുണ്ട്



LEAVE A REPLY

Please enter your comment!
Please enter your name here