ഗൂഗിൾ മാപ്പിനെ അറിയാത്തവർ ആരും ഉണ്ടാകില്ല.രണ്ട് സ്ഥലങ്ങൾക്കിടയിലെ വഴിയും ദൂരവും സമയവും തുടങ്ങി ഒരു യാത്രയിൽ നമുക്കാവശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങൾക്കും ഗൂഗിൾ സഹായകമാണ്. ഈ അടുത്ത കാലത്ത് മലയാളം കൂടി സംസാരിക്കുന്ന രീതിയിലേക്ക് അതിനെ മാറ്റിയപ്പോൾ ഗൂഗിൾ മാപ്പ് കൂടുതൽ ജനപ്രിയനായിട്ടുണ്ട്.ഇത് ഓഫ്‌ലൈനായും പ്രവർത്തിക്കും എന്നതിനാൽ ഇന്റർനെറ്റ് കവറേജ് ഇല്ലെങ്കിലും ഗൂഗിൾ നമുക്ക് വഴി പറഞ്ഞു തരാറുണ്ട് .ഓരോ അപ്‌ഡേഷനിലും പുതിയ പുതിയ കാര്യങ്ങൾ കൊണ്ട് വന്ന് ഗൂഗിൾ ഇപ്പോഴും നമ്മളെ അത്ഭുതപെടുത്താറുണ്ട് .
ഗൂഗിൾ മാപ്പിനെ ഇപ്പോഴും ജനപ്രിയനാക്കാണ് ഗൂഗിൾ ഇപ്പോഴും ശ്രമിക്കാറുള്ളത് .ഇരു ചക്രവാഹനങ്ങൾക്കുള്ള സർവീസുകൾ ,പ്രാദേശിക ഭാഷ , തുടങ്ങിയ സർവീസുകൾ അതിനുദാഹരണമാണ്.എന്നാൽ പുതിയ അപ്‌ഡേറ്റിൽ വളരെ ഗൂഗിൾ കൊണ്ട് വന്നിരിക്കുന്നത് വളരെ രസകരമായ ഒരു അപ്‌ഡേറ്റാണ്.ഇനിമുതൽ ഗൂഗിൾ മാപ്പിൽ നമുക്ക് ഫീച്ചർ ഫോണുകളിൽ വളരെ സുലഭമായായിരുന്ന Snake ഗെയിമാണ് ഗൂഗിൾ കൊണ്ട് വന്നിട്ടുള്ളത് .




എങ്ങനെ Snake ഓപ്പൺ ചെയ്യാം?
ഗൂഗിൾ മാപ്പിൽ ഇടത് വശത്തുള്ള മെനു ബട്ടണിൽ ക്ലിക്ക് ചെയ്താൽ കാണുന്ന ലിസ്റ്റിൽ നിന്നും നമുക്ക് ഓപ്പൺ ചെയ്യാം.Start ബട്ടൺ അമർത്തി ഇഷ്ടമുള്ള ഡെസ്റ്റിനേഷൻ തെരഞ്ഞെടുക്കാം .
























