കേടായ ഫോണുകൾ ആപ്പിൾ കമ്പനി പുതിയതാക്കി ഇറക്കുന്നതിനെയാണ് റീഫർബിഷ് ഫോൺ എന്ന് പറയുന്നത്. ഇത് ഫോണിൽ മാത്രമല്ല Mac Book, Airpod പോലെ ആപ്പിളിന്റെ എല്ലാ പ്രോഡക്റ്റും റീഫർബിഷ് ചെയ്ത് ഇറക്കുന്നുണ്ട്. സാധാരണ ഫോണുകളെ പോലെ ഇതിന് വാറന്റിയും ഉണ്ടായിരിക്കും. പുതിയ ഫോണിനേക്കാൾ വില കുറഞ്ഞിട്ടാണ് ഇങ്ങനെ ഉള്ളവ വിൽക്കാറുള്ളത്. ഇവിടെ ഞാൻ പറയുന്നത് ഐഫോണിനെ പറ്റിയാണ്.

താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ നോക്കി മനസ്സിലാക്കുക.

2 അതിൽ നിന്നും General ക്ലിക്ക് ചെയ്യുക

1 ആദ്യം ഫോണിന്റെ സെറ്റിങ്ങ്സ് തുറക്കുക.

3 ഇപ്പോൾ കാണുന്ന ലിസ്റ്റിൽ നിന്നും ഏറ്റവും മുകളിൽ കാണുന്ന About ക്ലിക്ക് ചെയ്യുക.

4 അതിൽ Model ഐഡന്റിഫെയർ കാണാൻ സാധിക്കും . അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ ഫോണിന്റെ മോഡൽ നമ്പറും കാണാൻ സാധിക്കും. മോഡൽ ഐഡന്റിഫെയർ (MN972AH/A) ഇത് പോലെ ആണ് ഉണ്ടാവുക. മോഡൽ നമ്പർ (A1778) ഇത് പോലെയും ആണ് ഉണ്ടാവുക. നിങ്ങൾ നോക്കേണ്ടത് മോഡൽ ഐഡന്റിഫെയർ ആണ്.

ഇനി നിങ്ങളുടെ ഫോണിന്റെ മോഡലിലെ ആദ്യത്തെ അക്ഷരം നോക്കുന്നതിൽ നിന്നും മനസ്സിലാവാൻ സാധിക്കും നിങ്ങളുടെ ഫോൺ പുതിയതാണോ, റീഫർബിഷ് ചെയ്തതാണോ അല്ലെങ്കിൽ ആപ്പിൾ കമ്പനി മാറ്റി നൽകിയതാണോ എന്നത്.

• M — ആണെങ്കിൽ ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഫോൺ ആണ് നിങ്ങൾ വാങ്ങിയത് എന്ന് മനസ്സിലാക്കാം.

• F — ആണെങ്കിൽ ഇത് മുൻപ് ഉപയോഗിച്ച ഫോൺ ആണ്. പക്ഷെ ആപ്പിൾ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ റീഫർബിഷ് ചെയ്ത് പുതിയത് പോലെ ഇറക്കിയതാണ്. ഇങ്ങനെ ഉള്ള ഫോണുകൾക്ക് ആപ്പിൾ കമ്പനിയുടെ വാറണ്ടിയും ഉണ്ടായിരിക്കും. പൊതുവെ ഈ വിഭാഗത്തിൽ പെടുന്ന ഫോണുകൾക്ക് പുതിയ ഫോണുകളെക്കാൾ കുറഞ്ഞ വില ആയിരിക്കും ഉണ്ടാവുക. പക്ഷെ വിശ്വസ്തരല്ലാത്ത കടയിൽ നിന്ന് വാങ്ങുമ്പോൾ പുതിയ ഫോണിന്റെ വിലയിൽ ആയിരിക്കും അവർ നിങ്ങൾക്ക് വിൽക്കുക.

• N — ആണെങ്കിൽ ഉടമയ്ക്ക് ആപ്പിൾ കമ്പനിയിൽ സർവീസ് ചെയ്യാൻ കൊടുത്തിട്ട് നന്നാക്കാൻ പറ്റാത്ത ഫോണുകൾക്ക് പകരം കമ്പനി നൽകുന്ന പുതിയ യൂണിറ്റിൽ ഉണ്ടാവുന്നവയാണ്.

• P — എന്നാൽ ആപ്പിൾ നിന്നും ഓൺലൈൻ വഴി വാങ്ങിയ ഫോണുകളിൽ നമ്മുടെ ആവശ്യത്തിന് അനുസരിച്ച പേരുകൾ ഫോണിന്റെ പിൻ ഭാഗത്ത് ലേസർ ഉപയോഗിച്ച് എഴുതിയതുമാണ്.

ഇനി നിങ്ങൾക്ക് ആപ്പിളിൽ വാരണ്ടിക്ക് കൊടുത്തതിന് ശേഷം ലഭിച്ചത് M എന്നുള്ളതാണെങ്കിൽ നിങ്ങൾക്ക് ലഭിച്ചത് നന്നാക്കിയതോ റീഫർബിഷ് ചെയ്തതോ ആയ ഫോൺ അല്ല. മറിച്ച് വളരെ പുതിയ ഫോൺ ആണെന്ന് മനസ്സിലാക്കാം.

⚠ സൂക്ഷിക്കുക ⚠
ഇതൊക്കെ ആണെങ്കിലും ഫോണിന്റെ ബോഡി മാറ്റിയിട്ട് ഫോൺ പുതിയതാക്കി വിൽക്കുന്ന വിരുതന്മാരുമുണ്ട്.

അറിയാതെ ചതിയിൽ ചെന്ന് ചാടാതിരിക്കാൻ നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്തു കൊടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here