ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ അപ്ഡേഷൻ ഇന്ത്യയിൽ അവതരിപ്പിക്കാനായിരിക്കുകയാണ്.നാളെ മുതൽ ഫോണുകളിൽ അപ്ഡേഷൻ ലഭിച്ച് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ഫോണിന്റെ പ്രതികരണ ക്ഷമത ശക്തമാക്കുക, വിഷ്വല്‍ ക്ലട്ടര്‍ കുറയ്ക്കുക, ടച്ച് സ്ക്രീനിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, ഫോണിലെ ഫോണ്ടുകളുടെ എണ്ണം കൂട്ടല്‍, വ്യത്യസ്തങ്ങളായ തീമുകള്‍, വിവരങ്ങള്‍ സ്ക്രീനില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ അവതരിപ്പിക്കല്‍, പ്രത്യേകതരം എഫക്റ്റുകള്‍ ഉപയോഗിച്ച് സ്ക്രീന്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാക്കല്‍, പുതിയ അലാറം നോട്ടിഫിക്കേഷന്‍ ട്യൂണുകള്‍, എംഐ ഷെയര്‍ ഉപയോഗിച്ച് വേഗത്തില്‍ ഫയലുകളുടെ കൈമാറ്റം, ഡോക്യുമെന്റുകള്‍ തുറക്കാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക, ഫോണിലുള്ള ഫോട്ടോകള്‍ മറ്റ് ആപ്ലിക്കേഷനുകള്‍ വഴിയല്ലാതെ നേരിട്ട് പ്രിന്റ് ചെയ്യാനുള്ള സൗകര്യം അടക്കമുള്ളവയുടെ അപ്ഡേഷനുകളാണ് നല്‍കുന്നത്.
ചൈനയിൽ കഴിഞ്ഞ മാസം നടന്ന ചടങ്ങിലാണ് MIUI 11 ,എംഐ മിക്സ് ആല്‍ഫ, എംഐ 9 പ്രോ 5ജി, എന്നിവയെല്ലാം അവതരിപ്പിച്ചത്.


























