ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൊന്നാണ് ആമസോൺ. ആമസോണിൽ നിന്ന് എങ്ങനെ അഫിലിയേറ്റ് മാർക്കറ്റിംഗിലൂടെ വരുമാനമുണ്ടാക്കാം എന്നതാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത് .ഇത്തരം പ്രോഗ്രാമുകളിലൂടെ വലിയ വരുമാനം ഉണ്ടാക്കുന്ന ധാരാളം ആളുകൾ ഉണ്ട്.
ആമസോൺ അഫിലിയേറ്റ് പ്രോഗ്രാമിൽ, നിങ്ങൾ വഴി ഉണ്ടാകുന്ന ഓരോ പർച്ചേസിനും ആമസോൺ നിങ്ങൾക്ക് ഒരു നിശ്ചിത ശതമാനം കമ്മീഷൻ നൽകും. ആമസോണിൽ നിന്ന് ഒരു ഉൽപന്നം വിൽപ്പന നടത്താൻ നിരവധി വഴികളുണ്ട്. വിൽപന നടത്തുന്നതിനായി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഷെയർ ചെയ്യാൻ നിങ്ങൾക്ക് ഒരുഅഫിലിയേറ്റ് ലിങ്ക് ലഭിക്കും.
ആമസോണിൽ നിന്ന് വിൽപന നടത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നല്ല റീച്ച് ഉള്ള ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ഒരു ബ്ലോഗ് ഉള്ളതാണ്. കൂടുതൽ ബിസിനസ്സ് നടത്താൻ നിങ്ങളുടെ വെബ്സൈറ്റിലൂടെ അല്ലെങ്കിൽ ബ്ലോഗിലൂടെ ഉൽപ്പന്നങ്ങൾ പ്രമോട്ടുചെയ്യാൻ കഴിയും. അല്ലെങ്കിൽ യൂട്യൂബ്, ട്വിറ്റർ, ഫെയ്സ്ബുക്ക് എന്നിവിടങ്ങളിലേക്ക് നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് ഷെയർ ചെയ്താലും മതിയാകും
അഫിലിയേറ്റ് പ്രോഗ്രാമിൽ എങ്ങനെ രെജിസ്റ്റർ ചെയ്യാം ?
ഇതിനായി ആദ്യം ആമസോൺ അസ്സോസിയേറ്റ് വെബ്സൈറ്റിൽ കയറുക .ശേഷം അവിടെ കാണുന്ന ജോയിൻ നൗ ഫോർ ഫ്രീ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ആമസോൺ അക്കൗണ്ട് വിവരങ്ങൾ നൽകുക.
രെജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് എല്ലാ പ്രൊഡക്ടിന്റെയും അഫിലിയേറ്റ് ലിങ്ക് ലഭിക്കും.ആ ലിങ്കുകൾ നിങ്ങൾക്ക് ബ്ലോഗുകളിലും വെബ്സൈറ്റുകളിലും സോഷ്യൽമീഡിയയിലും ഷെയർ ചെയ്യാം.
നിങ്ങളുടെ ബ്ലോഗിൽ അഫിലിയേറ്റ് പ്രോഡക്ട്സ് പ്രൊമോട്ട് ചെയ്യുന്നതിനുള്ള കുറച്ച് മാർഗ്ഗങ്ങൾ
പ്രോഡക്ട് റിവ്യൂ എഴുതുക
നിങ്ങളുടെ ബ്ലോഗിൽ പ്രൊഡക്ടുകളുടെയും സർവീസുകളുടെയും കുറിച്ച് പോസ്റ്റുകൾ ഉണ്ടാക്കുക. ശേഷം ആ പ്രോഡക്ട് വാങ്ങാനുള്ള അഫിലിയേറ്റ് ലിങ്ക് അതോടൊപ്പം നൽകുക.
കൂപ്പൺ കോഡുകൾ ഉപയോഗിക്കുക.
നിങ്ങളുടെ അഫിലിയേറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യാനായി നിങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന കൂപ്പൺ കോഡുകൾ ഉണ്ടാക്കുക.
വിഡ്ജറ്റുകളും ബാനറുകളും ചേർക്കുക
നിങ്ങളുടെ വെബ്സൈറ്റിലുള്ള ബാനറുകളും വിഡ്ജറ്റുകളും നിങ്ങൾക്ക് കൂടുതൽ ബിസിനസ്സ് ഉണ്ടാക്കാൻ കഴിയും .. അതിനാൽ നിങ്ങളുടെ ബ്ലോഗിലോ വെബ്സൈറ്റിലോ അനുയോജ്യമായ സ്ഥലത്ത് അഫിലിയേറ്റ് ലിങ്കുകളുള്ള വിഡ്ജെറ്റുകളും ബാനറുകളും ചേർക്കുക.
ഫീച്ചേർഡ് പ്രോഡക്ട് സെക്ഷൻ ഉൾപെടുത്തുക .
നിങ്ങളുടെ ബ്ലോഗിൽ അല്ലെങ്കിൽ വെബ്സൈറ്റിൽ ഫീച്ചേർഡ് പ്രോഡക്ട് സെക്ഷൻ ചേർക്കുക. കൂടുതൽ ബിസിനസ്സ് നേടാൻ ഇത് നിങ്ങളെ സഹായിക്കും.



























