പുതിയ 2 ടൂളുകൾ അവതരിപ്പിച്ചു
അടുത്ത ആഴ്ച മുതൽ, ഇന്ത്യയിലെ വോട്ടർമാർ തങ്ങളുടെ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ 20 സെക്കന്റ് വീഡിയോകൾ കാണാൻ കഴിയും.
സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫെയ്സ്ബുക്ക് ഇത്യൻ ലോകസഭാ ഇലക്ഷൻ പ്രചാരണ പരിപാടികൾക്ക് മുന്നോടിയായി 2 പുതിയ ടൂളുകൾ ചൊവ്വാഴ്ച അവതരിപ്പിച്ചു.
ഏപ്രിൽ മുതൽ ആരംഭിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളിൽ അവരവരുടെ സ്ഥാനാർഥിത്വത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെയ്സ്ബുക്ക് ‘Candidate Connect ‘, ‘Share You Voted’ എന്നീ രണ്ട് പുതിയ ടൂളുകളാണ് അവതരിപ്പിച്ചത്.സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതൽ അറിയാൻ “Candidate Connect” ആളുകളെ സഹായിക്കും ,അതേ സമയം “Share You Voted” എന്ന ടൂൾ ഓരോരുത്തർക്കും വോട്ടവകാശം വിനിയോഗിച്ചതായി അറിയിക്കാനും സഹായിക്കും
ഇലക്ഷനോടനുബന്ധിച്ച് ഫെയ്സ്ബൂക് സുരക്ഷാ ടീമിൽ 3 ഇരട്ടി ആളുകൾ വർക്ക് ചെയ്യുന്നുണ്ടെന്നും അത് വഴി കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും എന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജ്മെൻറ് ഫോർ സിവിൽ ഇന്റഗ്രിറ്റി ഡയറക്ടർ സമീദ് ചക്രബർത്തി പറഞ്ഞു.അതോടൊപ്പം വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായും ,പൊളിറ്റിക്കൽ പരസ്യങ്ങളുടെ സുതാര്യത വർധിപ്പിക്കുന്നതിനും വ്യാജ വാർത്തകളും പ്രചരണങ്ങളും തടയാനമുള്ള ഫെയ്സ്ബുക്കിന്റെ കഴിവ് മെച്ചപ്പെട്ടതായും അദ്ദേഹം അറിയിച്ചു .
അടുത്ത ആഴ്ച മുതൽ, ഇന്ത്യയിലെ വോട്ടർമാർ തങ്ങളുടെ സെറ്റിങ്സിലെ ഒരു ബുക്ക്മാർക്ക് വഴിയോ അല്ലെങ്കിൽ അവരുടെ ന്യൂസ് ഫീഡിലെ ഒരു മെസ്സേജിലൂടെയോ അവരുടെ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ 20 സെക്കന്റ് വീഡിയോകൾ കാണാൻ കഴിയും.
“Candidate Connect” ൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ പ്രാദേശികമായി നടത്തിയ കൺസ്യൂമർ
റിസർച്ച് പ്രോഗ്രാമിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് . രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ പങ്കുചേരാൻ കാത്തിരിക്കുന്ന ഫെയ്സ്ബൂക് ഉപയോക്താക്കളെ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായും -ചക്രവർത്തി കൂട്ടിച്ചേർത്തു .
രണ്ട് പുതിയ ടൂളുകളും ഇന്ത്യയിലുടനീളം 12 പ്രാദേശിക ഭാഷകളിലായി ലഭ്യമാണ്.



























