പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്.

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് ഇന്ന് ലോകത്തിൽ മികച്ച സോഷ്യൽ മീഡിയ ആപ്പുകളിലൊന്നായ വാട്സാപ്പ് .സാധാരണയായി ഉപയോക്താക്കൾ ടെക്സ്റ്റ് ചെയ്യുന്നതിലേറെ വോയിസ് മെസ്സേജ് അയക്കാറാണുള്ളത് .കൂടുതൽ സൗകര്യമായത് കൊണ്ടും ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ടെല്ലാം ഒഴിവാക്കാൻ കൂടി വേണ്ടിയാണു നമ്മൾ വോയിസ് അയക്കാറുള്ളത്.

എന്നാൽ നമുക്ക് തുടർച്ചയായി വരുന്ന വോയിസുകൾ ഓരോന്നും പ്രത്യേകം പ്ളേ ചെയ്യേണ്ട ഒരു പ്രശ്നം ഉണ്ടായിരുന്നു ഇപ്പോഴിതാ ഇന്നലെ മുതൽ ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ‘ Consecutive Voice Message ‘ എന്ന പേരിട്ടിരിക്കുന്ന ഈ ഫീച്ചർ വഴി നമുക്ക് തുടർച്ചയായി വരുന്ന വോയിസ് മെസ്സേജുകളിൽ ആദ്യത്തെ ഒരെണ്ണം പ്ളേ ചെയ്‌താൽ അടുത്തത് ഓട്ടോമാറ്റിക് ആയി പ്ളേ ആകും എന്നതാണ് ഇതിന്റെ പ്രത്യേകത.മുൻപ് ഒരെണ്ണം പ്ളേ ചെയ്ത കഴിഞ്ഞാൽ അടുത്ത് പ്ളേ ചെയ്യാൻ വേണ്ടി വീണ്ടും പ്ളേ ബട്ടൺ ഉപയോഗിക്കണമായിരുന്നു.എന്നാൽ പുതിയ അപ്‌ഡേഷനിൽ ഇതിന്റെ ആവിശ്യം ഉണ്ടാകില്ല. അടുത്തടുത്തായി അയച്ചിരിക്കുന്ന എല്ലാ വോയിസ് മെസ്സേജുകളും ഓട്ടോമാറ്റിക്കായി നമുക്ക് പ്ളേ ചെയ്ത കേൾക്കാൻ കഴിയും.വാട്സാപ്പിന്റെ ഏറ്റവും പുതിയ വേര്ഷനായ 2 .19 .86 എന്ന വേർഷനിലാണ് ഈ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ളത് .

ഇത് കൂടാതെ 3 അധിക ഫീച്ചറുകളും ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .നേരത്തെ തന്നെയുള്ള പിക്ച്ചർ -ഇൻ-പിക്ച്ചർ ഫീച്ചറിന്റെ കൂടുതൽ അഡ്വാൻസ്ഡ് വേർഷനും കൂടാതെ ഡാർക്ക് മോഡ് ഫീച്ചറും , കൂടുതൽ സുരക്ഷാ നൽകുന്നതിന് വേണ്ടി ഫിംഗർപ്രിന്റ് സംവിധാനവും തുടങ്ങിയ 3 ഫീച്ചറുകൾ കൂടി ഈ അപ്‍ഡേറ്റിൽ ഉപ്പെടുത്തിയിട്ടുണ്ട് .എന്നാൽ സെർവർ സൈഡിൽ ചില മിനുക്കു പണികൾ നടക്കുന്നതിനാൽ ഇപ്പോൾ അത് നമുക്ക് ഉപയോഗിക്കാൻ കഴിയില്ല .എങ്കിലും വാട്സാപ്പിന്റെ സെർവർ സൈഡിൽ നിന്നും ആക്ടിവേറ്റ് ചെയ്താലുടൻ അത് നമുക്ക് ലഭ്യമാകും.വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേർഷനിലാണ് ഈ അപ്‌ഡേറ് ലഭ്യമാകുക.

Whastapp Beta Version Link

LEAVE A REPLY

Please enter your comment!
Please enter your name here